Thursday, November 19, 2009

ബ്രോഡ്ബാണ്റ്റ്‌ സ്പീഡ്‌ കൂട്ടാം

ബ്രോഡ്ബാണ്റ്റ്‌ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ ഉപഭോക്താക്കള്‍ നേരിടുന്ന ഒരു പ്രശ്നമാണ്‌ ബാന്‍വിഡ്ത്ത്‌ പരിമിതി.ബാന്‍ഡ്‌വിഡ്ത്ത്‌ വേഗത കൂട്ടുന്നതിലൂടെ ഈ പ്രശ്നത്തിന്‌ ഒരു ചെറിയൊരു പരിഹാരം കാണാവുന്നതാണ്‌. സാധാരണയായി വിന്‍ഡോസ്‌ ഉള്ള സിസ്ത്തില്‍ അപ്ഡേറ്റ്‌ , പാച്ചിംഗ്‌ പോലുള്ള ആവശ്യങ്ങള്‍ക്കായി ഓപറേറ്റിംഗ്‌ സിസ്റ്റം ഡീഫാള്‍ട്ടായിത്തന്നെ ബാന്‍ഡ്‌വിഡ്ത്ത്‌ സ്പീഡിണ്റ്റെ 20% റിസര്‍വ്വ്‌ ചെയ്തിരിക്കും. ഈ റിസര്‍വ്വേഷന്‍ കുറക്കുകയാണെങ്കില്‍ കൂടുതല്‍ വേഗം ലഭിക്കും.

ഇതിനായി .........


Start > Run എടുത്ത്‌ gpedit.msc എന്നടിച്ച ശേഷം എണ്റ്റര്‍ ചെയ്യുക.




ഇപ്പോള്‍ Group Policy വിന്‍ഡോ ലഭിക്കും.





ഇവിടെ നിന്നും Administrative Templates > Network > Qos Packet Scheduler ല്‍ എത്തുക. ഇനി വലത്‌ ഭാഗത്ത്‌ കാണുന്ന Limit reservable bandwidth എന്ന ഓപ്ഷന്‌ ഡബ്ള്‍ ക്ളിക്ക്‌ ചെയ്യുക.



ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Enabled സെലക്ട്‌ ചെയ്ത്‌ Bandwidth Limit(%) എന്നിടത്ത്‌ "0[zero]" എന്ന വാല്യു നല്‍കി OK അമര്‍ത്തുക.

No comments:

Post a Comment